സൗമ്യനായ സീതു ഹാജി തായത്ത്
"കടവത്ത് പരന്ന് കിടക്കുന്ന വയലിൽ പൂത്തു നിൽക്കുന്ന കതിരുകൾക്കിടയിൽ അദ്ധ്വാനിക്കുന്ന ഒരു കർഷകനെ കാണാം. വയൽ വരമ്പിൽ കാലനക്കം കേട്ടാൽ തല ഉയർത്തി നോക്കി കുശലാന്വേഷണം നടത്തി നാട്ടു വിശേഷങ്ങൾ സംസാരിക്കുന്ന സൗമ്യനായ ഒരു മനുഷ്യ സ്നേഹി. 1948 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പിറന്നത് മുതൽ ഹരിത പതാകയേന്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കർമ്മ പോരാളി. ചെമനാട് പഞ്ചായത്തിൽ പാർട്ടിയെ കെട്ടി പടുക്കുന്നതിനു വേണ്ടി പ്രയത്നിച്ച വിപ്ലവകാരി 2017 നവംബർ 4 ന് ഈ ലോകത്തോട് വിട പറഞ്ഞു." കടവത്ത് തായത്ത് തറവാട്ടിൽ ഖാളിയാർ അഹമ്മദ് ഖദീജ ദമ്പതികളുടെ ഒമ്പതു മക്കളിൽ 1944 ഡിസംബർ 5 ആം തീയ്യതി സയീദ് എന്ന കടവത്ത് സീതുച്ച ജനിച്ചു. കളനാട് എൽ. പീ സ്കൂൾ ഓൾഡിൽ (മഠത്തിൽ സ്കൂൾ) നിന്നും സ്കൂൾ വിദ്യാഭ്യാസം. ചെറുപ്പത്തിലേ കൃഷിയോടായിരുന്നു അദ്ദേഹത്തിന് താല്പര്യം. സ്കൂൾ പഠനത്തിന് ശേഷം സീതുച്ച മുഴുവൻ സമയ കർഷകനായി. പിന്നീട് കാസറഗോഡ് മാർക്കറ്റ് റോഡിൽ എരുതുംകടവ് സ്വദേശി മുഹമ്മദ് കുഞ്ഞി എന്നവരുമായി ചേർന്ന് പങ്കാളിത്തത്തിൽ ഒരു വളം ഡിപ്പോ ഉണ്ടാക്കി ഇരുപതു വർഷത്തിലധികം കച്ചവടം ചെയ്തിരുന്നു. ശേഷം മാർക്ക...
Comments
Post a Comment