ഇ തെപ്പോഴും ഇങ്ങനെയാ ജമാൽ. ഒരത്യാവശ്യത്തിനു വിളിച്ചാൽ കിട്ടൂല്ല. ബാങ്കിൽ നിന്ന് ഇറങ്ങിയെന്നു സെക്രട്ടറി പറഞ്ഞു. ഇറങ്ങുന്നതിനു മുമ്ബ് വിളിക്കാറ് പ്രതിവാണല്ലോ. ഇന്നെന്ദേ ഇങ്ങനെ? എവിടെ പോയി കാണും? വീണ്ടും ബാല്കണിയിലേക് നടന്നു.. ഇന്നിധ് എത്രാമത്തെ പ്രാവശ്യമാ? ഹോ വരുന്നുണ്ട്...നേരെ താഴത്തേക്കിറങ്ങി, വാതിലിലേക്കോടി...മുഖത്തെ പരിഭ്രമം മറച്ചു പിടിക്കാൻ ഒരു പാഴ്ശ്രമം.... എന്തു പറ്റി ബാനു? വാതിൽ തുറന്ന ഉടൻ ജമാലിന്റെ ആകാംക്ഷ പുറത്തു വന്നു...ഒന്നുമില്ല അവൾ മൊഴിഞ്ഞു. അയാളത് വിശ്വസിച്ചില്ല. സാദാരണ വരുന്നതിനേക്കാളും അര മണിക്കൂർ വൈകിയതിന്റെ കെറുവ് അല്ല എന്നയാൾക്കറിയാം....എങ്കിലും അവളെ തണുപ്പിക്കാനായി പറഞ്ഞു നാളെ ആണ് ഖുര്‍ബാനി റിലീസ് ആവുന്നത്, വരുന്ന വഴി പ്ലാസ സിനിമയിൽ പോയി ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് വരുന്നത്, അത് കൊണ്ട വൈകിയത്... ജമാൽ ബാനുവിന്റെ മുഖത്തു ഭാവ വ്യത്യാസം വരുന്നോ എന്ന് ഒളികണ്ണിട്ട് നോക്കി....നാളെ അല്ല ഇന്ന് തന്നെ ഇവിടെ ഒരു ഖുര്‍ബാനി നടക്കും, ബാനു വെടി പൊട്ടിച്ചു. എന്തു ബാനു, നീ എന്താ പറയുന്നേ, ഒന്നും മനസ്സിലാവുന്നില്ല, ഞാൻ വന്നപ്പഴേ ശ്രദ്ധിച്ചതാ നിന്റെ മുഖത്തെ വാട്...