Posts

നിലാ വെളിച്ചത്തിൽ ഒഴുകിയ സംഗീതം

Image
പ ള്ളിവയൽ മസ്ജിദിൽ നിന്നുള്ള മൈക്കിലൂടെ മഗ്‌രിബ് ബാങ്കിൻറെ വചനങ്ങൾ ഒഴുകി വരുന്നു. ചന്ദ്രഗിരി കോട്ടയുടെ അകത്തളത്തിൽ ക്രിക്കറ്റ് കളിച്ചിരുന്ന പരിസരത്തെ കുട്ടികൾ ഇനി ബാക്കി കളി നാളെയാണെന്ന് പ്രഖ്യാപിച്ച് പള്ളിയിലേക്ക് ഓടി. മഗ്‌രിബ് ബാങ്കിന് മുമ്പ് തന്നെ പള്ളിയിൽ എത്തിചേരണമെന്ന് വീട്ടിൽ നിന്നും കുട്ടികൾക്ക് കർശന നിർദേശമുണ്ട്. അതിന് രണ്ട് കാരണങ്ങളാണ്. ഒന്ന് ആദ്യ സമയത്ത് തന്നെ മഗ്‌രിബ് നിസ്കരിക്കുക. ചന്ദ്രഗിരി കോട്ടയിലും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളിൽ എന്തോ നിഗൂഢത ചുറ്റിത്തിരിയുന്നുണ്ട് എന്ന ഭയമാണ് രണ്ടാമത്തെ കാരണം. രാത്രീ കാലങ്ങളിൽ ആ പരിസരം നിശബ്ദമാണ്. ഇടയ്ക്ക് ചിലങ്കയുടെയും, സ്ത്രീകളുടെ പൊട്ടിച്ചിരിയുടെയും, അട്ടഹാസങ്ങളുടെയും ശബ്ദങ്ങൾ കേൾക്കാറുണ്ട് എന്ന് പറയുന്നു. കോട്ടയുടെ മുകളിൽ നിന്നും ചിലപ്പോൾ ചെറിയ കല്ലുകൾ താഴേക്ക് പറന്ന് വരും. സന്ധ്യാ നേരം മുതൽ പുലർച്ചെ വരെ കോട്ട റോഡിലൂടെ ആരും ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല. കൂട്ടമായി പോകുന്ന മുതിർന്നവർ ആ ഭാഗത്ത് എത്തിയാൽ പിന്നെ പരസ്പരം ഒന്നും സംസാരിക്കാറില്ല. മന്ത്രങ്ങളും, പ്രാർത്ഥനയുമായി കടന്ന് പോകും.  അപ്പോൾ ചെറിയ അനക്കം എവിടുന്നെങ്കിലും കേട്ടാൽ

ബുഡാൻ സാഹിബിന്റെ മകൾ

Image
ഇ തെപ്പോഴും ഇങ്ങനെയാ ജമാൽ. ഒരത്യാവശ്യത്തിനു വിളിച്ചാൽ കിട്ടൂല്ല. ബാങ്കിൽ നിന്ന് ഇറങ്ങിയെന്നു സെക്രട്ടറി പറഞ്ഞു. ഇറങ്ങുന്നതിനു മുമ്ബ് വിളിക്കാറ് പ്രതിവാണല്ലോ. ഇന്നെന്ദേ ഇങ്ങനെ? എവിടെ പോയി കാണും? വീണ്ടും ബാല്കണിയിലേക് നടന്നു.. ഇന്നിധ് എത്രാമത്തെ പ്രാവശ്യമാ? ഹോ വരുന്നുണ്ട്...നേരെ താഴത്തേക്കിറങ്ങി, വാതിലിലേക്കോടി...മുഖത്തെ പരിഭ്രമം മറച്ചു പിടിക്കാൻ ഒരു പാഴ്ശ്രമം.... എന്തു പറ്റി ബാനു? വാതിൽ തുറന്ന ഉടൻ ജമാലിന്റെ ആകാംക്ഷ പുറത്തു വന്നു...ഒന്നുമില്ല അവൾ മൊഴിഞ്ഞു.  അയാളത് വിശ്വസിച്ചില്ല. സാദാരണ വരുന്നതിനേക്കാളും അര മണിക്കൂർ വൈകിയതിന്റെ കെറുവ് അല്ല എന്നയാൾക്കറിയാം....എങ്കിലും അവളെ തണുപ്പിക്കാനായി പറഞ്ഞു നാളെ ആണ് ഖുര്ബാനി റിലീസ് ആവുന്നത്, വരുന്ന വഴി പ്ലാസ സിനിമയിൽ പോയി ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് വരുന്നത്, അത് കൊണ്ട വൈകിയത്... ജമാൽ ബാനുവിന്റെ മുഖത്തു ഭാവ വ്യത്യാസം വരുന്നോ എന്ന് ഒളികണ്ണിട്ട് നോക്കി....നാളെ അല്ല ഇന്ന് തന്നെ ഇവിടെ ഒരു ഖുര്ബാനി നടക്കും, ബാനു വെടി പൊട്ടിച്ചു.  എന്തു ബാനു, നീ എന്താ പറയുന്നേ, ഒന്നും മനസ്സിലാവുന്നില്ല, ഞാൻ വന്നപ്പഴേ ശ്രദ്ധിച്ചതാ നിന്റെ മുഖത്തെ വാട്ടം...എന്ത

സൗമ്യനായ സീതു ഹാജി തായത്ത്

Image
"കടവത്ത് പരന്ന് കിടക്കുന്ന വയലിൽ പൂത്തു നിൽക്കുന്ന കതിരുകൾക്കിടയിൽ അദ്ധ്വാനിക്കുന്ന ഒരു കർഷകനെ കാണാം.  വയൽ വരമ്പിൽ കാലനക്കം കേട്ടാൽ തല ഉയർത്തി നോക്കി കുശലാന്വേഷണം നടത്തി നാട്ടു വിശേഷങ്ങൾ സംസാരിക്കുന്ന സൗമ്യനായ ഒരു മനുഷ്യ സ്നേഹി.  1948 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പിറന്നത് മുതൽ ഹരിത പതാകയേന്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കർമ്മ പോരാളി. ചെമനാട് പഞ്ചായത്തിൽ പാർട്ടിയെ കെട്ടി പടുക്കുന്നതിനു വേണ്ടി പ്രയത്നിച്ച വിപ്ലവകാരി 2017 നവംബർ 4 ന് ഈ ലോകത്തോട് വിട പറഞ്ഞു."  കടവത്ത് തായത്ത് തറവാട്ടിൽ ഖാളിയാർ അഹമ്മദ് ഖദീജ ദമ്പതികളുടെ ഒമ്പതു മക്കളിൽ 1944 ഡിസംബർ 5 ആം തീയ്യതി സയീദ് എന്ന കടവത്ത് സീതുച്ച ജനിച്ചു. കളനാട് എൽ. പീ സ്കൂൾ ഓൾഡിൽ (മഠത്തിൽ സ്കൂൾ) നിന്നും സ്കൂൾ വിദ്യാഭ്യാസം. ചെറുപ്പത്തിലേ കൃഷിയോടായിരുന്നു അദ്ദേഹത്തിന് താല്പര്യം.   സ്‌കൂൾ പഠനത്തിന് ശേഷം സീതുച്ച മുഴുവൻ സമയ കർഷകനായി. പിന്നീട് കാസറഗോഡ് മാർക്കറ്റ് റോഡിൽ എരുതുംകടവ് സ്വദേശി മുഹമ്മദ് കുഞ്ഞി എന്നവരുമായി ചേർന്ന് പങ്കാളിത്തത്തിൽ ഒരു വളം ഡിപ്പോ ഉണ്ടാക്കി ഇരുപതു വർഷത്തിലധികം കച്ചവടം ചെയ്തിരുന്നു. ശേഷം മാർക്കറ്റ് റോഡി

എം. അബ്ദുല്ല

Image
മേൽപറമ്പ്  പഴയ പള്ളിയുടെയും   മദ്രസ്സ കെട്ടിടത്തിന്റെയും  കിണറിന്റെയും  സമീപത്തായി  ഒരു  ഒറ്റ  ഖബറുണ്ടായിരുന്നു.  പള്ളി പുതുക്കി പണിയുമ്പോൾ   ആ  ഖബറിടം  പള്ളിക്കടിയിലായി.   മേൽപറമ്പുകാർ   ചെർച്ച  എന്ന്  വിളിച്ചിരുന്ന  കളനാട്  മുഹമ്മദിന്റേതായിരുന്നു  ആ  ഖബറിടം.   വിദ്യാഭ്യാസത്തോട്  മുഖം  തിരിച്ചിരുന്നു  പൂർവ്വ  കാലം.   ഇന്ത്യക്ക്  സ്വാതന്ത്രം  ലഭിക്കുന്നതിന്   മുമ്പ്   ഉന്നത  വിദ്യാഭ്യാസം  നേടി  കേന്ദ്ര  സർക്കാറിന്റെ  കീഴിൽ ഇന്ത്യയുടെ  പല ഭാഗത്തായി   ഉയർന്ന  ഉദ്യോഗത്തിൽ  ജോലി  ചെയ്ത    മേൽപറമ്പിലെ   അപൂർവ്വ  പ്രതിഭ. തന്റെ   ജീവിത  രീതി  കാലഘട്ടത്തിന്  വ്യത്യസ്തമായി   പുരോഗമന  ചിന്ത  പ്രതിഫലിപ്പിച്ച  മഹനീയ  വ്യക്തിത്വം.     ചെർച്ചാന്റെ  അദിൻച്ച  എന്ന   എം. അബ്ദുല്ല.     ചെർച്ച  എന്ന  കളനാട്  മുഹമ്മദ്  ആയിഷ   ദമ്പതികളുടെ  അഞ്ചു  മക്കളിൽ  മൂത്ത   മകനായി  1923 ഏപ്രിൽ  19  ആം  തീയ്യതി  നെല്ലിക്കുന്നിൽ   അബ്ദുല്ലയുടെ  ജനനം.   ഇന്ത്യ  ബ്രിട്ടീഷ്  സാമ്രാജ്യത്വത്തിന്  കീഴിലുള്ള  കാലം.  സാക്ഷരത  10  ശതമാനത്തിൽ   താഴെ  മാത്രമുള്ള   കാലഘട്ടത്തിലാണ്   കളനാട്  മുഹമ്മദ്  മകനെ  മഠത്തിൽ 

ധീരനായ നേതാവ്, കട്ടക്കാൽ ഉമ്പിച്ച

Image
1983 ഫെബ്രുവരി 28 ഉത്തര മലബാറിനെ ആകെ ദുഃഖത്തിലാഴ്ത്തി  രാഷ്ട്രീയ, മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നൂതന വിപ്ലവം സൃഷ്ടിച്ച കല്ലട്ര അബ്ദുൽ കാദർ ഹാജി സാഹിബ് വിട പറഞ്ഞു. ഭരണാധികാരികളും, രാഷ്ട്രീയ നേതാക്കന്മാരും, പ്രമാണിമാരും അടങ്ങുന്ന വൻ ജനാ വലി ഹാജി സാഹിബിന്റെ ജനാസ ഒരു നോക്ക് കാണുവാൻ മേൽപറമ്പിലേക്ക് ഒഴുകി. കല്ലട്രയുടെ വീടിന്റെ ഗേറ്റിനരികിൽ കലങ്ങിയ മുഖവുമായി ദുഃഖം സഹിക്കാനാവാതെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ജനാസ സന്ദർശിക്കാൻ വരുന്നവർക്ക് കൈ കൊടുത്തു കല്ലട്രയുടെ ആകസ്മിക വേർപാടിലുള്ള ദുഃഖം പങ്കു വെച്ച് ആ വേദന സഹിക്കാനാവാത്ത വിങ്ങുന്ന ഒരാൾ. അത് സീ. എ. അബ്ദുൽ കാദർ എന്ന കട്ടക്കാൽ ഉമ്പിച്ചയായിരുന്നു.  2017 ഓഗസ്റ്റ് 8 ന് ഈ ലോകത്തോട് വിട പറഞ്ഞ പ്രിയപ്പെട്ട കട്ടക്കാൽ ഉമ്പിച്ച.  1927 ൽ ബോംബെ അബ്ദുല്ല ബീഫാത്തിമ ദമ്പതികളുടെ മകനായി ജനിച്ചു. സീ. എ. അബ്ദുൽ കാദർ എന്നാണു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കൃഷിയായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ മേഖല. പൂർവികർ കൊളമ്പ് എന്ന് പറഞ്ഞിരുന്ന ശ്രീ ലങ്കയിലും അദ്ദേഹം ജോലിയും കച്ചവടവുമായി കഴിഞ്ഞിരുന്നു. പിന്നീട് സുള്ള്യ ബോംബെ എന്നിവിടങ്ങളിൽ ഉമ്പിച്ച കുറെ കാലം കച്ചവടം

വേർപാടിന്റെ മൂന്ന് പതിറ്റാണ്ട്

Image
മത, രാഷ്ട്രീയ, സാമൂഹിക രംഗത്ത് പതിറ്റാണ്ടുകളോളം കളനാട് എന്ന പ്രദേശത്തിന്റെ നേതൃ പദവിയിലിരുന്ന് ആ പ്രദേശത്തിന്റെ ഉന്നമനത്തിന് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ ജീവിതം സമർപ്പിച്ച കെ. പീ. അബ്ദുൽ അസീസ് എന്ന കളനാട്ടുകാരുടെ പ്രിയപ്പെട്ട അസീച്ച ഈ ലോകത്തോട് വിട പറഞ്ഞു ഇന്നേക്ക് മുപ്പത് വർഷം പൂർത്തിയാകുന്നു. 1930 ജൂലൈ 1 ന് ജനിച്ച അദ്ദേഹം 1987 ഓഗസ്റ്റ് 10 ന് ഈ ലോകത്തോട് വിട പറഞ്ഞു. വേർപാടിന്റെ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും കളനാടിന്റെ രാഷ്ട്രീയ ഭൂമികയിൽ ആ ഒരു നേതൃത്വത്തിന്റെ വിടവ് ഇന്നും അനാഥമായി തന്നെ തുടരുന്നു.   കളനാട് മുഹമ്മദ് കുഞ്ഞി ഉമ്മാലിമ്മ ദമ്പതികളുടെ മകനായി 1930 ജൂലൈ 1 ന് കെ. പീ. അബ്ദുൽ അസീസിന്റെ ജനനം.  ചെമ്മനാട് പഞ്ചായത്തിൽ, വിശിഷ്യാ കളനാട് പ്രദേശത്ത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനം കെട്ടി പടുക്കാൻ വേണ്ടി അന്നത്തെ നേതൃത്വത്തിന്റെ കൂടെ ചേർന്ന് വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമായി. മുസ്ലിം ലീഗിന്റെ ദൗർഭാഗ്യകരമായ പിളർന്നപ്പോൾ യൂണിയൻ ലീഗിന്റെ പക്ഷത്ത് നിന്ന് കൊണ്ട് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി അദ്ദേഹം ഊർജസലനായി പ്രവർത്തിച്ചു. അന്ന്

1970 ൽ മേൽപറമ്പിൽ ഒരു ഒന്നാം റാങ്കുകാരൻ

Image
"1970 വർഷത്തെ കോഴിക്കോട് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ (MA Arabic ) പരീക്ഷ റിസൾട്ട് വന്നപ്പോൾ കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥിയായ മേൽപറമ്പുകാരന് ഒന്നാം റാങ്ക്. അന്നത്തെ മലയാള മനോരമ അടക്കം എല്ലാ പത്ര മാധ്യമങ്ങളിലും ഫോട്ടോ അടക്കം വാർത്ത പ്രസിദ്ധീകരിച്ചു വന്നിരുന്നു. ആ ഒന്നാം റാങ്കിന്റെ തിളക്കം അഭിവക്ത കണ്ണൂർ ജില്ലയിൽ തന്നെ വലിയൊരു വാർത്തയായിരുന്നു. പരേതനായ പാറപ്പുറം ഷാഫിച്ച എന്ന മുഹമ്മദ് ഷാഫിയാണ് നാടിനു അഭിമാനമായ ആ റാങ്ക് ജേതാവ്." ബേവിഞ്ച അബ്ദുല്ല, ബീഫാത്തിമ എന്നവരുടെ മൂത്ത മകനായി 1948 ൽ ജനനം. ചെറുപ്പത്തിൽ തന്നെ പഠനത്തിൽ മിടുക്കനായിരുന്നു ഷാഫിച്ച. മഠത്തിൽ സ്കൂളിൽ നിന്നും (കളനാട് ഓൾഡ്) പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പരവനടുക്കം ഹൈ സ്കൂളിൽ നിന്നും (GHS ചെമനാട്) ഹൈ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രീ ഡിഗ്രിയും, ഡിഗ്രിയും കാസറഗോഡ് ഗവൺമെന്റ് കോളേജിൽ പൂർത്തിയാക്കിയ ശേഷം എം. എ. പഠനത്തിന് അദ്ദേഹം അക്കാലത്തെ അതി പ്രശസ്തവും ഏതൊരു വിദ്യാർത്ഥിയും ആഗ്രഹിച്ചു പോവുന്ന ക്യാമ്പസായ കോഴിക്കോട് ഫാറൂഖ് കോളേജിൽ ചേർന്നു. തന്റെ പഠന മികവ് തെളിയിക്കുന്നതായിരുന്നു ഫാറൂഖ് കോളേജിലെ പഠനം.